Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kannur Corporation

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ പി​എം ശ്രീ​ക്കെ​തി​രെ പ്ര​മേ​യം;​ എ​തി​ർ​ത്ത് സി​പി​എ​മ്മും ബി​ജെ​പി​യും

ക​ണ്ണൂ​ർ: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ പ്ര​മേ​യ​വു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ. പ​ദ്ധ​തി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പ്ര​മേ​യം.

സി​പി​ഐ​എ​മ്മും ബി​ജെ​പി​യും പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. സി​പി​ഐ​എ​മ്മി​ന്‍റെ വി​യോ​ജ​ന കു​റി​പ്പി​ൽ സി​പി​ഐ ഒ​പ്പു​വ​ച്ചി​ല്ല. സി​പി​ഐ കൗ​ൺ​സി​ല​ർ കെ.​വി. അ​നി​ത​യാ​ണ് വി​യോ​ജ​ന​കു​റി​പ്പി​ൽ ഒ​പ്പു​വെ​ക്കാ​തെ വി​ട്ടു​നി​ന്ന​ത്.

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പി​എം ശ്രീ ​സം​ബ​ന്ധി​ച്ച പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് 19ഉം ​ബി​ജെ​പി​യ്ക്ക് ഒ​രു കൗ​ൺ​സി​ല​റു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ സി​പി​ഐ​യു​ടെ ഏ​ക കൗ​ൺ​സി​ല​റാ​ണ് അ​നി​ത. സി​പി​ഐ- സി​പി​ഐ​എം പ​ശ്‌​ന​ങ്ങ​ൾ ത​ദ്ദേ​ശ ത​ല​ത്തി​ലും അ​ല​യ​ടി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ സം​ഭ​വം.

Latest News

Up